Wednesday, June 10, 2009

വാക്കുകളുടെ നീരുറവ വറ്റുന്നിടം 

ചെയ്യാന്‍ കഴിയുന്നതാണൊ ചെയ്യണം എന്നു ആഗ്രഹിക്കുന്നത് ..
എന്തുകൊണ്ടാണു ചിന്തകള്‍ക്ക് അടുക്കും ചിട്ടയും നഷ്ടപെട്ടത് ..
സ്വപ്നങ്ങളും സാധ്യതകളും എന്തുകൊണ്ടാണു തമ്മില്‍ തല്ലിയത് ..
പടിവാതില്‍ എന്തില്‍ നിന്നൊക്കെയാണു കൊട്ടിയടക്കപ്പെട്ടത് ..
വരാനിരിക്കുന്ന നഷ്ടങ്ങള്‍ മുന്‍കൂട്ടി അറിയുന്നകൊണ്ടാണൊ കഠിനമായ ഈ നിസംഗത ??

എഴുതാന്‍ കഴിയില്ല എന്നു മനസു വിളിച്ചു പറഞ്ഞത്, വായന കൂടുകയും ,
അറിവില്ലായ്മയുടെ ആഴം നന്നായി മനസിലാവുകയും ചെയ്തതു കൊണ്ടാണൊ??

വാക്കുകളുടെ നീരുറവ വറ്റുന്നത് എന്തുകൊണ്ടാണു ??
പ്രതീക്ഷകള്‍ അസ്തമിക്കുമ്പൊളൊ? ഉള്ളില്‍ പ്രണയം അസ്തമിക്കുമ്പൊളൊ?
പ്രണയം കേവലം മനുഷ്യരോട് മാത്രമാണൊ ?
പ്രകൃതിയെ, മഴയെ, പൂക്കളെ,പുഴയെ,
നിമിഷ നേരം കൊണ്ട് കടന്നു പോകുന്ന മിന്നലിനെ, കടലിനെ,
കടലിന്റെ സംഗീതത്തെ,ഇളംകാറ്റിനെ,ഇളംവെയിലിനെ ഒക്കെ പ്രണയിക്കില്ലെ?? ..

ഈ പ്രണയങ്ങളെല്ലം പൂര്‍ണമാകുന്നത്, അതിന്റെ ആഴത്തില്‍
അനുഭവിക്കുന്നത് മറ്റൊരാളൊടുള്ള പ്രണയത്തില്‍ ആയിരിക്കണം ...

അതെ.. പ്രതീക്ഷയുടെ നാമ്പു കൊഴിയുമ്പോള്‍ ,
പ്രണയം അസ്തമിക്കുമ്പോള്‍ ,
അടിച്ചേല്പ്പിക്കപ്പെടുന്ന മൌനങ്ങളില്‍ ,
വാക്കുകളുടെ നീരുറവ വറ്റുന്നു...