ഉറ്റ സുഹൃത്തിനുള്ളിലായ്
കനലുകള്‍ വാരി വിതറുമ്പോള്‍
തിരിച്ചറിവുകള്‍ എന്നെ
കുത്തി നോവിക്കുന്നു ..
ഒരു കടല്‍സ്നേഹമെന്‍ മുന്നില്‍ നില്ക്കുമ്പോള്‍
അറിയില്ല ഞാനാരെ ശ്രവിക്കണം..
എന്നെ അറിയും ഹൃദയത്തിനെയോ ??
സമൂഹം വളര്‍ത്തിയ മനസ്സിനെയോ??
എന്തിനേകിയെന്‍ ഹൃത്തിനീ വിലക്കുകള്‍ ??
മനസ്സില്‍ തോന്നിയ ഇഷ്ടങ്ങളെ,
പറയാനോങ്ങിയ വാക്കുകളെ ,
എന്നകതാരില്‍ വിരിഞ്ഞ പ്രണയത്തെ ,
എന്തിനായിരുന്നീ വിലക്കുകള്‍ ??
എന്തിനു സ്വയം കുഴിച്ചുമൂടി ??
കണ്ടില്ലെന്നു നടിക്കുവാനാകുന്നി-
- ല്ലെനിക്കീ ആഴിതന്‍ നീലിമ..
അതിന്നടിത്തട്ടില്‍ എന്നുമൊരു
മുത്തായ് തിളങ്ങുവാന്‍
ചിപ്പിയുടെ വലയത്തില്‍ ഉറങ്ങുവാന്‍
അലിഞ്ഞില്ലാതാവാന്‍ കൊതിക്കുന്നുവൊ??
ഇന്നെന്‍ നിസ്സഹായവസ്ഥ മൌനങ്ങളാകുമ്പോള്‍,
വഴികളേകന്തമാകുമ്പോള്‍,
അപ്രതീക്ഷിതമാം തിരിവുകള്‍ അനിവാര്യമാകുമ്പൊള്‍,
സ്വയം വരുത്തിയ നഷ്ടങ്ങളെന്നെ
പിന്നെയും കുത്തി നോവിക്കുന്നു..
മറക്കുവാനാവില്ലൊരിക്കലുമീ
ആഴിതന്‍ നീലിമ..
ഒരു മുത്തുപൊല്‍ തിളങ്ങട്ടതെന്നിലെന്നും ..
ആ നോവില്‍ ഞാനലിഞ്ഞില്ലതാവട്ടെ..
--edited and reposted